06:47am 27 July 2026
NEWS
ചരിത്രം കുറിച്ച് മീരാഭായ്; കോമൺവെൽത്തിൽ തുടർച്ചയായ മൂന്നാം സ്വർണം
26/07/2026  08:54 PM IST
nila
ചരിത്രം കുറിച്ച് മീരാഭായ്; കോമൺവെൽത്തിൽ തുടർച്ചയായ മൂന്നാം സ്വർണം

ഗ്ലാസ്ഗോ: 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണവേട്ടയ്ക്ക് തുടക്കമിട്ട് വെയ്റ്റ്‌ലിഫ്റ്റർ മീരാഭായ് ചാനു. വനിതകളുടെ 49 കിലോ വിഭാഗത്തിൽ 190 കിലോ (സ്നാച്ച്, ക്ലീൻ ആൻഡ് ജെർക്ക് ചേർത്ത്) ഭാരം ഉയർത്തിയാണ് താരം സ്വർണ മെഡൽ സ്വന്തമാക്കിയത്. ഈ പ്രകടനത്തോടെ കോമൺവെൽത്ത് ഗെയിംസ് റെക്കോർഡും മീരാഭായ് സ്വന്തം പേരിലാക്കി.

ഇതോടെ കോമൺവെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ മെഡലെന്ന അപൂർവ നേട്ടവും മീരാഭായ് ചാനു സ്വന്തമാക്കി. 2018 ഗോൾഡ് കോസ്റ്റിലും 2022 ബർമിംഗ്ഹാമിലും സ്വർണം നേടിയിരുന്ന താരം, ഗ്ലാസ്ഗോയിലും അതേ മികവ് ആവർത്തിച്ച് ഇന്ത്യയ്ക്ക് അഭിമാന നിമിഷം സമ്മാനിച്ചു. 2026 ഗെയിംസിൽ ഇന്ത്യയുടെ ആദ്യ സ്വർണ മെഡൽ കൂടിയാണ് മീരാഭായിയുടെ ഈ ചരിത്രവിജയം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img